- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ; പിന്നിൽ പാക് ചാര സംഘടനയായ ഐഎസ്ഐ; അന്വേഷണം എൻഐഎയ്ക്ക്
ന്യൂഡൽഹി: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് ഡ്രോൺ എത്തിയതിന് പിന്നിൽ പാക് ചാര സംഘടനയായ ഇന്റർ സർവ്വീസ് ഇന്റലിജൻസിന് പങ്കുള്ളതായി വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണം എൻഐഎയ്ക്ക്. അടുത്തിടെയായി അതിർത്തിവഴി ഡ്രോൺ എത്തുന്ന സംഭവങ്ങൾ പതിവായതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്.
ഈ വർഷം ഇതുവരെ അതിർത്തി കടന്ന് ജമ്മു കശ്മീരിലേക്ക് ഡ്രോൺ എത്തിയ 12 ഓളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിൽ വൻ ആയുധ ശേഖരങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഭീകരർക്ക് വേണ്ടി ഐഎസ്ഐ ആണ് ഇത്തരത്തിൽ ആയുധങ്ങൾ അതിർത്തി കടത്തുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പാക്കിസ്ഥാനിൽ നിന്നും ഡ്രോണുകൾ വഴി ലഹരി കടത്തുന്നതും നിത്യ സംഭവമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജൂലൈ വരെ പാക്കിസ്ഥാനിൽ നിന്നും ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 300 കിലോ ഹെറോയിനാണ് പിടിച്ചെടുത്തിട്ടുള്ളത്. 1.58 കിലോ ഒപ്പിയം, 48 തോക്കുകൾ, 553 ബുള്ളറ്റുകൾ, 4.7 കിലോ ഗ്രഡേനുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഡ്രോണുകൾ വഴി ഡ്രോണുകളും, ആയുധങ്ങളും കടത്താനുള്ള നിരവധി ശ്രമങ്ങൾ സുരക്ഷാ സേന തകർത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ