- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ ബലൂണിൽ കാറ്റുനിറയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. അമരാവതി ജില്ലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തിൽ തെറിച്ചുവീണ സിലിണ്ടർ ഇടിച്ച് രണ്ടുവയസുകാരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു.
പ്രദേശത്തെ ഉത്സവത്തിൽ പങ്കെടുക്കാൻ മുത്തച്ഛനൊപ്പം പോയ സമയത്താണ് അപകടം നടന്നത്. കുട്ടിക്കായി മുത്തച്ഛൻ വാങ്ങി നൽകിയ ബലൂണിൽ കാറ്റുനിറയ്ക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെ, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story