- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുമായി വേർപിരിയണമെന്ന് ആവശ്യപ്പെട്ടു; ഇല്ലെങ്കിൽ പ്രണയം നാട്ടുകാരെ അറിയിക്കുമെന്നും ഭീഷണി; ഡൽഹിയിൽ യുവതിയെ കഴുത്തറുത്ത കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ആസാദ്പുരിലെ 23കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കഴുത്തറുത്ത നിലയിലായിരുന്നു ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടു കൂടി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവാഹിതനായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഭാര്യയുമായി വേർപിരിയണമെന്ന് യുവതി നിരന്തരം ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ താനുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകളോട് പറയേണ്ടി വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്ന് നോർത്ത് വെസ്റ്റ് ഡൽഹി ഡി.സി.പി. ഉഷാ രംഗ്‌നാനി പറഞ്ഞു. ഇക്കാര്യം പ്രതി സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. കേവാൽ പാർക്കിൽ ടെലി കോളറായി വർക്ക് ചെയ്യുകയായിരുന്നു യുവതി എന്ന് ഡി.സി.പി. പറഞ്ഞു.