- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി മൈനിങ് കമ്പനി ഇന്ത്യൻ രാസവള കമ്പനികളുമായി നാല് ധാരണപത്രം ഒപ്പുവെച്ചു
റിയാദ്: സൗദി അറേബ്യൻ മൈനിങ് കമ്പനി രാസവളം മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുമായി നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ രാസവസ്തു, വളം മന്ത്രി ഡോ. മൻസുഖ് മാണ്ഡവിയ, സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽഖുറൈഫ്, മആദൻ സിഇഒ പ്രഫസർ റോബർട്ട് വെൽറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്.
ഇന്ത്യൻ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായി ഫോസ്‌ഫേറ്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനും ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് കമ്പനി ലിമിറ്റഡുമായി അമോണിയ വിതരണം ചെയ്യുന്നതിനുമുള്ള ധാരണാപത്രങ്ങളും ഇതിലുൾപ്പെടും.
2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്‌ഫേറ്റ്, അമോണിയ ഉത്പന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. വളം വ്യവസായത്തിലെ ഉത്പന്നം, സാങ്കേതിക വിദ്യ വികസന മേഖലയിൽ പരസ്പര സഹകരണത്തിനും ഗവേഷണത്തിനും കൂടിയാണ് കരാറുകൾ.
ഫോസ്‌ഫേറ്റ്, അമോണിയ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള മൂന്നാമത്തെയും നാലാമത്തെയും കരാർ 'കൃഷക് ഭാരതി കോ-ഓപറേറ്റീവ് കമ്പനി ലിമിറ്റഡ്, 'കോറോമാന്റൽ ഇന്റർനാഷനൽ ലിമിറ്റഡ് കമ്പനി' എന്നിവയുമായാണ് ഒപ്പുവെച്ചത്. വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രത്യേക ഉൽപ്പന്നങ്ങളുടെ സാങ്കേതിക വികസനം, കാർഷിക എൻജിനീയറിങ്, ലോജിസ്റ്റിക്കൽ പരിഹാരങ്ങൾ എന്നിവ കരാറികളിലുൾപ്പെടും.