- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാൻഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പഞ്ചറായി
മുംബൈ: ലാൻഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർ പഞ്ചറായി. ഡൽഹിയിൽ നിന്നും മുംബൈയിൽ എത്തിയ ബി737-800 വിമാനത്തിന്റെ ടയറാണ് ലാൻഡിംഗിനിടെ തകരാറിലായത്. ടയർ പഞ്ചറായെങ്കിലും ലാൻഡിങ് സുരക്ഷിതമായിരുന്നു. വിമാനത്തിന്റെ ഒരു ടയറിനാണ് തകരാറ് കണ്ടെത്തിയത്. ലാൻഡിംഗിനിടെ ഒരു അസ്വാഭാവികതയും അനുഭവപ്പെട്ടില്ലെന്ന് പൈലറ്റും അറിയിച്ചു.
വിമാനത്തിലെ യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കില്ല. പുകയോ തീപ്പൊരിയോ ഉണ്ടായതായും റിപ്പോർട്ടില്ല. വിമാനം റൺവേയിൽ നിശ്ചിത ഇടത്ത് തന്നെ നിർത്താൻ സാധിച്ചതായും സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Next Story