ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തിരച്ചിൽ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി. ഷോപ്പിയാനിലെ നാഗ്ബാൽ മേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ നടന്നത്.