- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശുഭ്മാൻ ഗിൽ സാറക്കൊപ്പം; ടിക് ടോക് വിഡിയോ വൈറലാകുന്നു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലും ബോളിവുഡ് താരം സാറ അലിഖാനും തമ്മിലുള്ള ടിക് ടോക് വിഡിയോ വൈറലാവുന്നു. റസ്റ്ററന്റിൽ ഇരുവരും ഡിന്നറിനായി എത്തുന്ന വിഡിയോയാണ് പുറത്തായത്. അർപിത് ഗാങ്‌വാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഇരുവരുടേയും ടിക് ടോക് വിഡിയോ പുറത്ത് വന്നത്.
ഗിൽ സാറക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്. താൻ ശുഭ്മാൻ ഗില്ലിനേയും സാറ അലി ഖാനേയും ഒരുമിച്ച് റസ്റ്ററന്റിൽ കണ്ടുവെന്ന് അർപിത് വിഡിയോയിൽ പറയുന്നുണ്ട്.
നേരത്തെ ക്രിക്കറ്റ് താരം സചിൻ തെണ്ടുൽക്കറുടെ മകൾ സാറയുമായി ശുഭ്മാൻ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇത്തരം അഭ്യൂഹങ്ങൾ അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയാറായിരുന്നില്ല.
Gill with Sara ???????? pic.twitter.com/j0ed5P8sDx
- Arpit Gangwar (@ArpitKumarGang2) August 29, 2022
Next Story