മുംബൈ: മുംബൈ മെട്രോയുടെ മൂന്നാം ലൈനിൽ പരീക്ഷണ ഓട്ടം തുടങ്ങി. നാല് കോച്ചുകളുള്ള മെട്രോ ട്രെയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. ആരെയിലെ സരിപുത് നഗറിൽ നിന്നും മാറോൾ നക മെട്രോ സ്റ്റേഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് പരീക്ഷണ ഓട്ടം ഫ്ളാഗ് ഓഫ് ചെയ്തു.

ഓട്ടത്തിൽ ട്രെയിനിന്റെ വേഗത , അടിയന്തര ഘട്ടത്തിലെ ബ്രേക്കുകൾ, ട്രെയിനുകൾ തമ്മിൽ പാലിക്കേണ്ട ദൂരം എന്നിവയുടെ പരിശോധനകൾ നടത്തും. ആദ്യ ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിന്റെ അടിസ്ഥാനത്തിൽ ശ്രീ സിറ്റിയിൽ നിന്നുള്ള രണ്ടാമത്തെ ട്രെയിൻ ഓട്ടം ആരംഭിക്കുന്ന കാര്യം തീരുമാനിക്കും.