- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലെഹംഗ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 41 ലക്ഷത്തിന്റെ വിദേശകറൻസി; വിമാനയാത്രക്കാരൻ ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 41 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ. ലെഹംഗയുടെ ബട്ടണുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കറൻസി കണ്ടെത്തിയത്.
ദുബായിൽ നിന്ന് ചൊവ്വാഴ്ച ഡൽഹിയിലെത്തിയ മിസാം റാസയിൽ നിന്നാണ് പണം പിടികൂടിയത്. യാത്രക്കാരന്റ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ എക്സ്-റേ പരിശോധനയിലാണ് കള്ളക്കടത്ത് തിരിച്ചറിഞ്ഞത്.
പണം സംബന്ധിച്ചുള്ള രേഖകൾ മിസാമിന്റെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് സിഐഎസ്എഫ് ഇയാളെയും കണ്ടെടുത്ത പണവും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാരനെ അനുവദിച്ച ശേഷം അയാളെ ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും തുടർന്ന് കസ്റ്റംസ് ഓഫീസിലെത്തിച്ച് പരിശോധന നടത്തുകയുമായിരുന്നു. 1,85,500 സൗദി റിയാലുകളാണ് ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തത്. ലെഹംഗ ബട്ടണുകൾക്കുള്ളിൽ മടക്കിവെച്ചിരിക്കുകയായിരുന്നു കറൻസികൾ.