പശ്ചിമ ബംഗാൾ: ഗർഭിണിയായ പശുവിനെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പർഗാനാസ് ജില്ലയിൽ വടക്കേ ചന്തൻപിടി ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുപത്തിയൊമ്പതുകാരനായ പ്രദ്യുത് ബുയിയ എന്നയാളാണ് അറസ്റ്റിലായത്. പശുവിന്റെ ഉടമ നൽകിയ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആരതി ബുയിയ എന്നയാളാണ് പശുവിന്റെ ഉടമ. ഇവരുടെ അയൽവാസിയാണ് പ്രദ്യുത്. ദിവസങ്ങൾക്ക് മുമ്പ് ആരതിയുടെ വീടിന് പുറകിലുള്ള തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ പ്രദ്യുത് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

അർധരാത്രിയായിരുന്നു സംഭവം. പീഡനത്തെ തുടർന്ന് രക്തസ്രാവമുണ്ടായ പശു ചത്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നേരത്തേയും പ്രദ്യുതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നതായി പൊലീസ് പറയുന്നു.

ആടുകളെയും വാഹനങ്ങളും പാടങ്ങളിൽ നിന്ന് പച്ചക്കറികളും ഇയാൾ മോഷ്ടിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിസി സെക്ഷൻ 377 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത യുവാവിനെ ചൊവ്വാഴച്ച കാക്ദ്വീപ് സബ് ഡിവിഷണൽ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്.