- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനത്ത മഴ, മണ്ണിടിച്ചിൽ; ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു
ജമ്മു: ജമ്മുവിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും മണ്ണിടിച്ചിലിലും റംബാൻ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചതായി അധികൃതർ. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയപാതക്ക് അഭിമുഖമായുള്ള കുന്നുകളിൽ വ്യാപകമായി മണ്ണിടിച്ചിലും കല്ലുകൾ താഴേക്ക് പതിക്കുന്നതും കാരണം വാഹനഗതാഗതം താൽക്കാലികമായി നിർത്തി വെക്കുന്നതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. രാത്രി പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. ഞായറാഴ്ച ജമ്മുവിൽ 24 മണിക്കൂറിൽ 95.7 മില്ലീമീറ്ററും ഉധംപൂരിൽ 92.6 മില്ലീമീറ്ററും കത്വയിൽ 42.0 മില്ലീമീറ്ററും മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ജമ്മുവിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.