- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വ്യവസായ-വാണിജ്യ ലോകത്തിന് വലിയ നഷ്ടം'; സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വ്യാവസായ പ്രമുഖൻ സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണം ഞെട്ടിച്ചെന്നും വ്യവസായ-വാണിജ്യ ലോകത്തിന് വലിയ നഷ്ടമാണെന്നും മോദി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക ശക്തിയിൽ വിശ്വസിച്ച ആളായിരുന്നു സൈറസ് മിസ്ത്രിയെന്നും മോദി വ്യക്തമാക്കി.
ഞായറാഴ്ചയാണ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചത്. മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിൽ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം.
The untimely demise of Shri Cyrus Mistry is shocking. He was a promising business leader who believed in India's economic prowess. His passing away is a big loss to the world of commerce and industry. Condolences to his family and friends. May his soul rest in peace.
- Narendra Modi (@narendramodi) September 4, 2022
മിസ്ത്രി സഞ്ചരിച്ച മെഴ്‌സിഡസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിൽ മിസ്ത്രിയോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. മിസ്ത്രിയുടെ മരണത്തിൽ അനുശോചിച്ച് പൗരപ്രമുഖർ രംഗത്തെത്തി.