- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂളിൽ നിന്ന് മടങ്ങിയവെ നാലര വയസുകാരൻ കാറിടിച്ച് മരിച്ചു
മംഗളൂരു: സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങവെ നാലര വയസുകാരൻ കാറിടിച്ച് മരിച്ചു. സുരിബയൽ ദാറുൽ അഷ്-അരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എൽ.കെ.ജി. വിദ്യാർത്ഥി മുഹമ്മദ് അബ്ദുൾ ഖാദിർ ഹാദിയാണ് മരിച്ചത്.
എസ്.എസ്.എഫ്. ജില്ലാ ദഅവ സിൻഡിക്കേറ്റ് കമ്മിറ്റിയംഗവും ശാന്തിപ്പള്ളം തഖ്വാ ജുമാ മസ്ജിദിലെ മുദരിസും മുഹിമ്മാത്ത് വനിതാ കോളേജ് അദ്ധ്യാപകനുമായ സുരിബയൽ മഞ്ചി കാടങ്ങാടിയിലെ കെ.കെ. കലന്തർ അലി ഹിമമിയുടെയും റംസീനയുടെയും മകനാണ്.
വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കവെയാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹപാഠികളാണ് വീട്ടിൽ വിവരമറിയിച്ചത്. സഹോദരങ്ങൾ: മർയം ഹിബ, ഹന്നത്ത് ഫാത്തിമ.
Next Story