- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗിക അതിക്രമ കേസുകളെക്കുറിച്ചുള്ള വിഡിയോയിൽ പരാമർശം; സന്യാസിയെ മഠത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ബെലഗാവി: കർണാടകയിൽ ലിംഗായത്ത് സമുദായത്തിൽപെട്ട സന്യാസിയെ മഠത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബെലഗാവി ജില്ലയിൽ ഗുരു മടിവാളേശ്വർ മഠത്തിലെ ബസവ സിദ്ധലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച പുലർച്ചെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്വാമിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല. കർണാടകയിലെ ചില മഠങ്ങളിൽ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ടു സ്ത്രീകൾ ചർച്ച ചെയ്യുന്ന വിഡിയോയിൽ ബസവ സിദ്ധലിംഗ സ്വാമിയുടെ പേരും പരാമർശിച്ചിരുന്നു. ഇതിൽ സ്വാമി അസ്വസ്ഥനായിരുന്നെന്നാണ് അനുയായികൾ പറയുന്നത്.
ഈ മാസം ആദ്യം, കർണാടകയിലെ പ്രധാന ലിംഗായത്ത് മഠങ്ങളിലൊന്നായ മുരുഗ മഠത്തിന്റെ തലവനായ ശിവമൂർത്തി ശരണാരുവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.
ശിവമൂർത്തി ശരണാരുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടകയിലെ ചിത്രദുർഗ, മൈസൂരു ജില്ലകളിൽ സിവിൽ സൊസൈറ്റി അംഗങ്ങളും വിവിധ സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു അറസ്റ്റ്.