- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പേയ്ടിഎം' ഒഴിവാക്കി മാസ്റ്റർ കാർഡുമായി ബിസിസിഐ; രാജ്യാന്തര - ആഭ്യന്തര മത്സരങ്ങളുടെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ ഒപ്പിട്ടു; ഓസ്‌ട്രേലിയക്കെതിരായ പരമ്പര മുതൽ മാറ്റം
മുംബൈ: പേയ്ടിഎമ്മിന് പകരം മാസ്റ്റർ കാർഡുമായി പുതിയ ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ. ഇതോടെ ബിസിസിഐയുടെ നിയന്ത്രണത്തിൽ നടക്കുന്ന എല്ലാ രാജ്യന്തര, ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റിൽ സ്‌പോൺസർഷിപ്പ് മാസ്റ്റർ കാർഡിന്റെ പേരിലാവും അറിയപ്പെടുക.
ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങൾക്ക് പുറമെ ദുലീപ് ട്രോഫി, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടർ 19 ടീമിന്റെ മത്സരങ്ങൾ, വനിതാ ടീമിന്റെ മത്സരങ്ങൾ എന്നിവയെല്ലാം മാസ്റ്റർ കാർഡായിരിക്കും ഇനി ടൈറ്റിൽ സ്‌പോൺസർമാർ.
മൂന്ന് വർഷമായി തുടരുന്ന പേയ്ടിഎമ്മിന് പകരക്കാരായാണ് മാസ്റ്റർ കാർഡ് ബിസിസിഐയുടെ ടൈറ്റിൽ സ്‌പോൺസർമാരാകുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, ഗ്രാമി അവാർഡ്‌സ്, കാൻ ഫിലിം ഫെസ്റ്റിവൽ, ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റ് എന്നിവയുമായെല്ലാം മാസ്റ്റർ കാർഡിന് സ്‌പോൺസർഷിപ്പ് കരാറുണ്ട്.
2022-2023 സീസണിലേക്ക് മാത്രമായാണ് മാസ്റ്റർ കാർഡുമായുള്ള ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാർ. ഏഷ്യാ കപ്പിനുശേഷം ഈ മാസം 20 മുതൽ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയായിരിക്കും മാസ്റ്റർ കാർഡിന്റെ ആദ്യ ടൈറ്റിൽ സ്‌പോൺസർഷിപ്പ്.
ഇതിന് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി മൂന്ന് ടി20 മ്തസരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലും കളിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാവും. ഈ രണ്ട് പരമ്പരകൾക്ക് ശേഷം ഇന്ത്യൻ ടീം ടി20 ലോകകപ്പിൽ കളിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോകും.
2019ലാണ് ബിസിസിഐയുമായി പേടിഎം 326.80 കോടി രൂപക്ക് ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാറിലൊപ്പിട്ടത്. 2022വരെയായിരുന്നു കരാർ. ഓരോ മത്സരത്തിനും 3.80 കോടി രൂപയായിരുന്നു പേടിഎം ബിസിസിഐക്ക് നൽകിയിരുന്നത്. എന്നാൽ മാസ്റ്റർ കാർഡുമായി എത്ര കോടി രൂപക്കാണ് ടൈറ്റിൽ സ്‌പോൺസർഷിപ്പ് കരാറെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.