- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രാഷ്ട്രീയത്തിൽ വഞ്ചനയൊഴികെ മറ്റേതുസംഗതിയും പൊറുക്കാം; ഉദ്ദവ് താക്കറെയെ 'പാഠം പഠിപ്പിക്കണം'; മുംബൈയിൽ ബിജെപി നേതാക്കളുടെ യോഗത്തിൽ അമിത് ഷാ
മുംബൈ: ബിജെപിയെ രാഷ്ട്രീയമായി വഞ്ചിച്ച ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ 'പാഠം പഠിപ്പിക്കണ'മെന്ന് ബിജെപി നേതാക്കളുടെ യോഗത്തിൽ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയത്തിൽ വഞ്ചനയൊഴികെ മറ്റേതുസംഗതിയും പൊറുക്കാവുന്നതാണ്. തിങ്കളാഴ്ച മുംബൈയിൽ നടന്ന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രസ്താവിച്ചത്.
സ്വന്തം പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കിയതിനും മഹാരാഷ്ട്രയിൽ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയസംഭവങ്ങൾക്കും ഉദ്ദവ് താക്കറെയെ അമിത് ഷാ കുറ്റപ്പെടുത്തി. പാർട്ടിയിൽ പിളർപ്പുണ്ടാക്കിയതും
പാർട്ടിപ്രവർത്തകരെ എതിരാക്കിയതും താക്കറെയുടെ 'അത്യാഗ്രഹ'മാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയെയും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേ വഞ്ചിച്ചതുകൂടാതെ മഹാരാഷ്ട്രയിലെ ജനവിധിയെ
അവഹേളിക്കുക കൂടിയാണ് താക്കറെ ചെയ്തതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അധികാരത്തിന് വേണ്ടിയുള്ള അത്യാഗ്രഹമാണ് താക്കറെയുടെ പാർട്ടിയെ ഭിന്നിപ്പിച്ചതെന്നും ബിജെപി ഒരിക്കലും താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. രാഷ്ട്രീയത്തിൽ ചതി ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്നും വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലൂടെ താക്കറെയ്ക്ക് തക്കതായ മറുപടി നൽകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിൽ തിരഞ്ഞെടുപ്പിൽ ബിജെപി 150 സീറ്റുകൾ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു. 'പ്രത്യയശാസ്ത്രത്തെ ഒറ്റുന്ന താക്കറെയുടെ പാർട്ടിക്കൊപ്പമല്ല, മോദിജി നേതൃത്വം നൽകുന്ന ബിജെപിക്കൊപ്പമാണ് ജനങ്ങൾ'-അമിത് ഷാ പ്രസ്താവിച്ചു.