- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രളയത്തിൽ വിറങ്ങലിച്ച് ജനങ്ങൾ; അവലോകന യോഗത്തിലും മന്ത്രി ഉറക്കത്തിൽ; ചിത്രം പുറത്തുവിട്ട് കർണാടക കോൺഗ്രസ്
ബെംഗളൂരു: പ്രളയത്തിൽ വലയുന്ന ജനങ്ങളുടെ ദുരിതമടക്കം വിശകലനം ചെയ്യാനും സത്വര നടപടികൾ സ്വീകരിക്കാനും വിളിച്ചുചേർത്ത യോഗത്തിനിടെയിലും ഉറങ്ങുന്ന കർണാടക മന്ത്രിയുടെ ചിത്രം പുറത്ത്. മന്ത്രി ആർ.അശോക ഉറങ്ങുന്നതിന്റെ ചിത്രം കർണാടക കോൺഗ്രസാണ് പുറത്തുവിട്ടത്. ''സംസ്ഥാനത്തെ ജനം മഴയിൽ മുങ്ങി. മന്ത്രി ഉറക്കത്തിൽ മുങ്ങിയിരിക്കുകയാണ്'' എന്ന് ചിത്രത്തിനൊപ്പം കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.
ಮುಳುಗುವುದರಲ್ಲಿ ಹಲವು ವಿಧಗಳಿವೆ!
- Karnataka Congress (@INCKarnataka) September 6, 2022
ರಾಜ್ಯದ ಜನ ಮಳೆಯಲ್ಲಿ ಮುಳುಗಿದ್ದಾರೆ,
ಸಚಿವರು ನಿದ್ದೆಯಲ್ಲಿ ಮುಳುಗಿದ್ದಾರೆ!
ಪ್ರವಾಹ ಪರಿಶೀಲನೆಯ ವಿಡಿಯೋ ಕಾನ್ಫರೆನ್ಸ್ನಲ್ಲಿ ಸಚಿವ @RAshokaBJP ಅವರ ಭರ್ಜರಿ ನಿದ್ದೆ.
'ಹಲಾಲ್ ಕಟ್' ಎಂದರೆ ಥಟ್ನೆ ಎಚ್ಚರಾಗುತ್ತಾರೆ!
'ಚಿಂತೆ ಇಲ್ಲದವಗೆ ಸಂತೆಲೂ ನಿದ್ದೆ' ಎಂಬ ಮಾತು ಸಚಿವರಿಗೇ ಹೇಳಿದ್ದೇನೋ! pic.twitter.com/e11pzCibwZ
തിങ്കളാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ നടന്ന പ്രളയ അവലോകന യോഗത്തിന്റെ ചിത്രങ്ങൾ ആർ.അശോകയും പങ്കുവച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ പല ജില്ലകളും പ്രളയ സമാന സാഹചര്യം നേരിടുകയാണ്. ബെംഗളൂരുവിലെ വെള്ളപ്പൊക്കം നേരിടാൻ 300 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി ബൊമ്മെ അറിയിച്ചു.
ಮುಖ್ಯಮಂತ್ರಿ ಬಸವರಾಜ ಬೊಮ್ಮಾಯಿ ಅವರೊಂದಿಗೆ ಪ್ರವಾಹ ಪೀಡಿತ ಜಿಲ್ಲೆಗಳ ಜಿಲ್ಲಾಧಿಕಾರಿಗಳೊಂದಿಗೆ ವಿಡಿಯೋ ಕಾನ್ಫರೆನ್ಸ್ ನಡೆಸಿ, ರಕ್ಷಣೆ ಮತ್ತು ಪರಿಹಾರ ಕಾರ್ಯಗಳ ಕುರಿತು ಚರ್ಚೆ ನಡೆಸಲಾಯಿತು. @BSBommai @BJP4India @CMofKarnataka pic.twitter.com/e7BEd6wwRt
- R. Ashoka (ಆರ್. ಅಶೋಕ) (@RAshokaBJP) September 5, 2022