ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അനന്ത്നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. നിരോധിത ഭീകരസംഘടനയായ എച്ച്എമ്മിന്റെ ചാവേറുകളായ ഡാനിഷ് ഭട്ട്, ബഷാരത് നബി എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന സംയുക്ത പരിശോധന നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച ഷോപിയാൻ ജില്ലയിൽ നഗ്ബാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടിരുന്നു.