- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സബർമതി നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ശരീരത്താകമാനം മുറിവേറ്റ പാടുകൾ
അഹമ്മദാബാദ്: അഹമ്മദാബാദിലെ സബർമതി നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹിതേഷ് റത്തോഡ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്താകാമാനം മുറിവേറ്റ പാടുകളുണ്ട്.
യുവാവിന്റെ മരണത്തിന് പിന്നിൽ ഭാര്യവീട്ടുകാരാണെന്ന് കുടുംബം ആരോപിച്ചു. ഹിതേഷിനെ ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യ അഫ്സാന ബാനുവും കുടുംബവും നിരന്തരം നിർബന്ധിച്ചിരുന്നു. എന്നാൽ യുവാവ് ഇതിന് ഒരുക്കമായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് യുവാവിനെ കാണാതായത്. തിരച്ചിലിൽ കഴുത്തുമുറിഞ്ഞ നിലയിൽ യുവാവിനെ നദിക്കരയിൽ കണ്ടെത്തുകയായിരുന്നു. യുവാവിന്റേതുകൊലപാതകമാണെന്നും ഭാര്യവീട്ടുകാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് കമ്മീഷണർ സഞ്ജയ് ശ്രീവാസ്തവ വ്യക്തമാക്കി.
Next Story