- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തപാൽ വഴി വീട്ടിലേക്ക് അയച്ച ശൗര്യചക്ര പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ല'; അപമാനിച്ചെന്ന് ഗുജറാത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം
അഹമ്മദാബാദ്: ഗുജറാത്തിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ 'ശൗര്യചക്ര' നിരസിച്ച് കുടുംബം. തപാൽ വഴി വീട്ടിലേക്ക് അയച്ച പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്. 2017ലാണ് ജമ്മു കാശ്മീരിൽ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ച മകൻ ലാൻസ് നായിക് ഗോപാൽ സിങ് ബദൗരിയയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പിതാവ് ആരോപിച്ചു.
രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയാണ് ശൗര്യചക്ര. അത് ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ തരേണ്ടതാണെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സൈന്യത്തിന് മെഡലുകൾ തപാൽ വഴി അയക്കാൻ കഴിയില്ല. ഇത് നിയമങ്ങൾ തെറ്റിക്കുക മാത്രമല്ല. മരണപ്പെട്ട സൈനികനെയും കുടുംബത്തിനെയും അപമാനിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് കുടുംബം പുരസ്‌കാരം സ്വീകരിക്കാത്തതെന്ന് പിതാവ് പറഞ്ഞു.
സാധാരണ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങൾ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലോ ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തിലോ രാഷ്ട്രപതി ഭവനിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കാറുള്ളത്. അത് ലോകം മുഴുവൻ ടിവിയിലൂടെ കാണുകയും ചെയ്യാറുണ്ട്. പ്രസിഡന്റ് അല്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരാണ് മെഡൽ നൽകുക. ഇതൊന്നുമില്ലാതെ തപാൽ വഴി അയക്കുന്നത് ശരിയെല്ലെന്നും പിതാവ് മുനിം സിങ് പറഞ്ഞു.
2018ലാണ് ലാൻസ് നായിക് ഗോപാൽ സിംഗിന് മരണാനന്തര ബഹുമതിയായി 'ശൗര്യചക്ര' ലഭിക്കുന്നത്. അശോക ചക്രത്തിനും കീർത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ തീവ്രവാദികളെ തുരത്താൻ ചുമതലപ്പെടുത്തിയ നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോ ഗ്രൂപ്പിന്റെ ഭാഗമായതിന് അദ്ദേഹത്തിന് നേരത്തെ 'വിശിഷ്ത് സേവാ മെഡൽ' ലഭിച്ചിരുന്നു