- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ മൊബൈൽ ഫോൺ പിടിച്ചുപറിക്കാൻ ശ്രമം; അക്രമിയെ കോളറിൽ പിടിച്ച് നിർത്തി യുവതി; വീഡിയോ വൈറൽ
ന്യൂഡൽഹി: ഡൽഹിയിലെ ബദർപൂരിൽ മൊബൈൽ ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ പിടികൂടി യുവതി. ഫോൺ പിടിച്ചു പറിച്ച് ഓടാൻ ശ്രമിച്ചയാളെ ഷർട്ടിൽ പിടിച്ച് നിർത്തി ഫോൺ തിരിച്ചു വാങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം. പ്രദേശത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞ 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
താജ്പൂർ പഹാരിയിൽ നിന്നും വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ വഴിയിൽ വച്ചാണ് ഒരാൾ തടഞ്ഞു നിർത്തി കയ്യിലുണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ചത്. ഉടൻ ഇയാളെ ഷർട്ടിൽ പിടിച്ച് നിർത്തിയ യുവതി ഫോൺ തിരികെ വാങ്ങാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതിയും ഇയാളും തമ്മിൽ ഏറെ നേരം പിടിവലിയുണ്ടായി. ഫോൺ പിടിച്ചുപറിക്കാൻ ശ്രമിച്ചയാൾ കായികമായി ആക്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. അയാളുടെ കയ്യിൽ നിന്നും ഫോൺ തിരിച്ച് വാങ്ങിയ യുവതി ഉടനെ തിരിഞ്ഞോടുകയായിരുന്നു.
#WATCH | Delhi: Case filed after a woman who was, on Sept 4, visiting a friend in Tajpur Pahari, Badarpur showed bravado as she caught a man, who was trying to snatch her phone, by his T-shirt & got her phone back. Snatcher then ran away; further probe on: Police
- ANI (@ANI) September 8, 2022
(CCTV visuals) pic.twitter.com/t5msORWQkv
യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന് രാത്രി തന്നെ ബദർപൂർ സ്റ്റേഷനിൽ പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 379, 356, 511 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി ഇഷ പാണ്ഡെ അറിയിച്ചു.