- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ദേശീയ ദുഃഖാചരണം; ദേശീയ പതാക താഴ്‌ത്തിക്കെട്ടും
ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച ദേശീയ പതാക താഴ്‌ത്തിക്കെട്ടും. എല്ലാ സംസ്ഥാന സർക്കാരുകൾക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.
ഈ ദിവസം രാജ്യത്ത് ഔദ്യോഗികമായ വിനോദപരിപാടികൾ ഒന്നുംതന്നെ ഉണ്ടായിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്നലെയായിരുന്നു എലിസബത്ത് രാജ്ഞിയുടെ നിര്യാണം. 96 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. കിരീടധാരണത്തിന്റെ 70-ാം വർഷത്തിലായിരുന്നു രാജ്ഞിയുടെ വിയോഗം.
Next Story