ലഖ്നൗ: കോളജ് അദ്ധ്യാപിക സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ് എടുത്തു. ഇന്നലെയാണ് സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചത്. നോയിഡയിലെ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിക്ക് സമീപത്തെത്തിയ സ്ത്രീ സെക്യൂരിറ്റി ഗാർഡുകളിലൊരാളുടെ മുഖത്ത് അടിക്കുകയായിരുന്നു.

സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോയിഡ പൊലീസ് സുതപദാസ് എന്ന സ്ത്രീയ്ക്കെതിരെ കേസ് എടുത്തു. ഇവർ ഒരു കോളജ് അദ്ധ്യാപികയാണന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം പ്രൊഫസറെ ജാമ്യത്തിൽ വിട്ടയച്ചു.