- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സ്വാതന്ത്ര്യ സമരത്തിൽ സവർക്കറുടെ സംഭാവന രാജ്യം വിസ്മരിച്ചു'; താൻ ഗാന്ധിവാദിയല്ല സുഭാഷ് ചന്ദ്ര ബോസ് വാദിയെന്ന് കങ്കണ
ന്യൂഡൽഹി: വി ഡി സവർക്കറും സുഭാഷ് ചന്ദ്ര ബോസും സ്വാതന്ത്ര്യ സമരത്തിന് നൽകിയ സംഭാവനകൾ രാജ്യം വിസ്മരിച്ചുവെന്ന്. ബോളിവുഡ് താരം കങ്കണ റണൗത്ത്. ഇത് കേൾക്കുമ്പോൾ ചിലർക്ക് പ്രശ്നമുണ്ടായേക്കാം എന്നാൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കങ്കണ പറഞ്ഞു. താൻ ഗാന്ധിവാദിയല്ല സുഭാഷ് ചന്ദ്ര ബോസ് വാദിയാണെന്നും കങ്കണ പറഞ്ഞു
സമരം കൊണ്ടോ ദണ്ഡിമാർച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് നാം ഉയർത്തിക്കാട്ടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു. ഡൽഹിയിൽ രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്ന് പുനഃനാമകരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു കങ്കണയുടെ പ്രതികരണം.
'രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുകയും സ്വന്തം സൈന്യത്തെയുണ്ടാക്കുകയും ചെയ്തയാളാണ് നേതാജി. അദ്ദേഹം ലോകം മുഴുവൻ സംസാരിച്ച് ഇന്ത്യയിലെ അപകടകരമായ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചു. ഇത് ബ്രിട്ടീഷുകാർക്ക് വൻ സമ്മർദമുണ്ടാക്കി.
അവർക്ക് തോന്നിയവർക്കാണ് അധികാരം കൈമാറിയത്. നേതാജിക്ക് അധികാരത്തിനോട് ആർത്തിയില്ലായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ ആർത്തി. അതിനായി പ്രവർത്തിക്കുകയും നേടിയെടുക്കയും ചെയ്തു'. കങ്കണ പറഞ്ഞു.