- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറു തടവുകാർ ജയിൽ ചാടി; നാല് പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മേഘാലയ പൊലീസ്
ഷില്ലോംഗ്: ജയിൽ ചാടിയ ആറ് തടവുകാരിൽ നാല് പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മേഘാലയ പൊലീസ്. ജോവായ് ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തിൽ വെച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്നലെ ജൊവായി ജയിലിൽ നിന്ന് ആറു പേരാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് ജയിൽ ചാടി രക്ഷപ്പെട്ടത്. ഇതിൽ നാലു പേർ കൊല്ലപ്പെട്ടുവെന്നും , മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി എന്നും മേഘാലയ ഡി ജി പി എൽ ആർ ബിഷ്‌ണോയ് അറിയിച്ചു.
Next Story