- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകുന്നു; വരൻ ക്രിക്കറ്റ് താരം അർജുൻ ഹൊയ്സാല
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തി വിവാഹിതയാകുന്നു. ക്രിക്കറ്റ് താരം അർജുൻ ഹൊയ്സാലയാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹാഭ്യാർത്ഥനയുടെ ഫോട്ടോകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഈ മാസം 18ന് വിവാഹ നിശ്ചയം ബംഗളൂരുവിൽ വച്ച് നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് അമ്മയേയും പിന്നാലെ സഹോദരിയേയും വേദയ്ക്ക് നഷ്ടമായിരുന്നു. നിലവിൽ താരം ഇന്ത്യൻ ടീമിൽ കളിക്കുന്നില്ല. ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലുമാണ് താരം.
ഇടംകൈയൻ ബാറ്ററായ അർജുൻ കർണാടക രഞ്ജി ടീം അംഗമാണ്. കർണാടക പ്രീമിയർ ലീഗിൽ വിവിധ ടീമുകൾക്കായും താരം കളത്തിലിറങ്ങിയിട്ടുണ്ട്. വേദയും ഡൊമസ്റ്റിക്കിൽ കർണാടക താരമാണ്. 2017ലെ ലോകകപ്പ്, 2020ലെ ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ ഇന്ത്യക്കായി താരം കളത്തിലിറങ്ങിയിരുന്നു.
Next Story