- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡിൽ വീണ്ടും താരവിവാഹം; പ്രണയജോടികളായ അലി ഫസലും റിച്ച ഛദ്ദയും ജീവിതത്തിലും ഒന്നിക്കുന്നു; സഫലമാകുന്നത് ഏഴ് വർഷത്തെ പ്രണയം
മുംബൈ: ബോളിവുഡിൽ വീണ്ടും താരവിവാഹം. പ്രണയജോടികളായ നടൻ അലി ഫസലും നടി റിച്ച ഛദ്ദയും ഒടുവിൽ ജീവിതത്തിലും ഒന്നിക്കുന്നു. സെപ്റ്റംബർ 30-ന് വിവാഹ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ ആദ്യവാരത്തിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ വച്ച് വിവാഹസത്കാരം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും.
ഏഴ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ഫുക്രെ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ലാണ് റിച്ചയോട് അലി ഫസൽ വിവാഹാഭ്യർത്ഥന നടത്തിയത്. ഇരുവരും 2021-ൽ വിവാഹിതരാകേണ്ടിയിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
ഡെത്ത് ഓൺ ദ നൈൽ എന്ന ചിത്രമാണ് അലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഫുക്രെ 3, ഹോളിവുഡ് ചിത്രം കാണ്ഡഹാർ, ഖുഫിയ തുടങ്ങിയവയാണ് അലി ഫസലിന്റെ പുതിയ ചിത്രങ്ങൾ. ഫുക്രേ 3- യാണ് റിച്ചയുടെ ഏറ്റവും പുതിയ ചിത്രം. ഇതുകൂടാതെ ദ ഗ്രേറ്റ് ഇന്ത്യൻ മർഡർ എന്ന വെബ് സീരീസിലും വേഷമിടുന്നു