- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആംബുലൻസിനായി അരമണിക്കൂർ കാത്തുനിന്നു; വാഹനാപകടത്തിൽ പരുക്കേറ്റയാളെ ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത് ബുൾഡോസറിൽ
ഭോപാൽ: വാഹനാപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെ ബുൾഡോസറിൽ എത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. അരമണിക്കൂറിലധികം ആംബുലൻസിനായി കാത്തുനിന്നെന്നും രക്തം വാർന്നുപോകുന്നതുകണ്ട് ബുൾഡോസറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ഗൈർതലായി സ്വദേശി മഹേഷ് ബർമൻ എന്നയാൾക്കാണ് പരുക്കേറ്റത്.
शिवराज सरकार के जंगलराज की यह भयावह तस्वीर कटनी जिले की है जहां मरीज को एम्बुलेंस तक नहीं मिली और उसे जेसीबी पर अस्पताल लेकर जाना पड़ा। pic.twitter.com/c1ndvnxTFP
- Ravi Joshi (@ravijoshiinc) September 13, 2022
അധികൃതരെ വിവരമറിയിച്ച് അരമണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് എത്താതായപ്പോൾ, ബുൾഡോസർ ഓടിച്ച പുഷ്‌പേന്ദ്ര വിശ്വകർമ, മഹേഷ് ബർമനെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത അറിയിച്ചു. മഹേഷ് ബർമനെ ബുൾഡോസറിൽ കയറ്റികൊണ്ടു പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഹേഷ് ബർമന്റെ ഒരു കാലിന് ഒടിവുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.