- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിക്കിയുടെ ഡോർ തുറന്നുവെച്ച് കാർ യാത്ര; ഡിക്കിയിൽ മൂന്ന് കുട്ടികൾ; വീഡിയോ പ്രചരിച്ചതോടെ നടപടിയുമായി പൊലീസ്
ഹൈദരാബാദ്: റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ മോട്ടോർ വാഹന നിയമം കൂടുതൽ കർക്കശമാക്കിയിരുന്നു. എന്നാൽ ഈ നിയമങ്ങൾ കാറ്റിൽപ്പറത്തി കുട്ടികളുമായി അപകടകരമായ രീതിയിൽ കാർ ഓടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഹൈദരാബാദിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
കാറിൽ ലഗേജ് വെയ്ക്കുന്നതിനുള്ള സ്ഥലമായ ഡിക്കിയിൽ കുട്ടികളെ ഇരുത്തി കാർ ഓടിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സോൻചോ സാറ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഡിക്കിയുടെ ഡോർ തുറന്നുവച്ചാണ് യാത്ര. ഡിക്കിയിൽ മൂന്ന് കുട്ടികൾ ഇരിക്കുന്നത് കാണാം. മാതാപിതാക്കൾ എത്രമാത്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പ് സഹിതമാണ് വീഡിയോ പങ്കുവെച്ചത്.
How irresponsible parents they are? Pls take review sir and action. @KTRTRS @TelanganaCOPs @HiHyderabad @tsrtcmdoffice pic.twitter.com/zqnoZ5L0HM
- Soncho Zara (@sonchozara) September 5, 2022
കാറിന്റെ പിന്നിൽ മൂന്ന് യാത്രക്കാരും മുൻവശത്ത് രണ്ട് പേരും ഇരിക്കുന്നുണ്ട്. ബൂട്ടിൽ ഇരുത്തി ഡ്രൈവർ കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയത് ഗുരുതരമായ കുറ്റമാണ് എന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചതായും വാഹന ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് ട്വീറ്റിന് മറുപടി നൽകി.