- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാസിനോകൾക്ക് ലൈസൻസ് അനുവദിച്ച് മേഘാലയ സർക്കാർ
ഗുവാഹത്തി: വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാസിനോകൾക്ക് മേഘാലയ സർക്കാർ ലൈസൻസ് അനുവദിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധമുയരുന്നതിനിടയിലാണ് മൂന്ന് കാസിനോകൾക്ക് സംസ്ഥാനസർക്കാർ ലൈസൻസ് അനുവദിച്ച് നൽകിയത്.
ദ ജോയിന്റ് ആക്ഷൻ കമ്മിറ്റി എഗെൻസ്റ്റ് കാസിനോയും മറ്റ് സംഘടനകളും നേരത്തെ തന്നെ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതലായി ആകർഷിക്കാനായി കാസിനോകൾ സ്ഥാപിക്കാൻ താത്ക്കാലിക ലൈസൻസ് അനുവദിച്ചതായി സംസ്ഥാന നികുതിവകുപ്പ് മന്ത്രി ജയിംസ് പി.കെ. സാംഗ്മ തിങ്കളാഴ്ച നിയമസഭയിൽ വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭൂമിശാസ്ത്രപരമായി സമാനതകളുണ്ടെന്നും അക്കാരണത്താൽ തന്നെ വിനോദസഞ്ചാരമേഖലയിൽ കടുത്ത മത്സരമാണ് നിലനിൽക്കുന്നതെന്നും സഞ്ചാരികളെ കൂടുതലായി ആകർഷിക്കാനുള്ള പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
തങ്ങൾക്ക് നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ചാണ് സർക്കാർ കാസിനോകൾക്ക് അനുമതി നൽകിയതെന്ന് ജെഎസിഎസി സെക്രട്ടറി ഫെർഡിനാൾഡ് ഖർഖാംനി കുറ്റപ്പെടുത്തി. സർക്കാരിന്റെ ഈ നടപടിയിൽ തങ്ങൾ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. കാസിനോ പോലെയുള്ള ചൂതാട്ടകേന്ദ്രങ്ങൾ മേഘാലയയ്ക്ക് അപരിചിതമാണെന്നും ഖാംനി കൂട്ടിച്ചേർത്തു.