- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മകൻ പഠനത്തിൽ മോശമായി; സർക്കാർ സ്കൂൾ അദ്ധ്യാപികയെ ക്ലാസിൽ കയറി മർദ്ദിച്ച് രക്ഷിതാവ്
പുതുക്കോട്ട: മകൻ പഠനത്തിൽ വളരെ മോശം ആണെന്ന് ആരോപിച്ച് രക്ഷിതാവ് ക്ലാസ് എടുത്തു കൊണ്ടിരുന്ന അദ്ധ്യാപികയെ മർദ്ദിച്ചു. തമിഴ്‌നാട് പുതുക്കോട്ട ആലങ്കുടിയിലാണ് ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വച്ച് അദ്ധ്യാപികയ്ക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. ആലങ്കുടി കന്യൻ കൊല്ലിയിലെ സർക്കാർ എൽപി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
വനകങ്ങാട് സ്വദേശി ചിത്രവേൽ ആണ് തന്റെ മകൻ പഠിക്കാത്തതിന് ഏക കാരണം അദ്ധ്യാപികയാണെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽ കയറി അതിക്രമം നടത്തിയത്. മദ്യപിച്ചെത്തി സ്‌കൂളിൽ അതിക്രമം കാണിച്ചതിനും അദ്ധ്യാപികയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു സർക്കാർ എൽപി സ്‌കൂളിലെ അദ്ധ്യാപിക ചിത്രാദേവിയെയാണ് അവരുടെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ക്രൂരമായി മർദ്ദിച്ചത്.
Next Story