- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രമന്ത്രി നാരായൺ റാണെയുടെ കമ്പനി നിർമ്മിച്ച അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റണമെന്ന് ബോംബെ ഹൈക്കോടതി; പത്തുലക്ഷം രൂപ പിഴ
മുബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയുടെ കമ്പനി അനധികൃതമായി നിർമ്മിച്ച ബംഗ്ലാവ് പൊളിച്ചുമാറ്റണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. തീരദേശ നിയന്ത്രണ മേഖലയിൽ ഫ്ലോർ സ്പേസ് ഇൻഡക്സ് ലംഘിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചുമാറ്റാൻ ബ്രിഹൻ മുംബൈ കോർപ്പറേഷന് കോടതി നിർദ്ദേശം നൽകി. സുപ്രീംകോടതിയെ സമീപിക്കാനായി വിധി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന നാരായൺ റാണെയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകച്ചില്ല.
മുംബൈ ജുഹു മേഖലയിലാണ് ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ആർ ഡി ധനുക, കമാൽ ഖട്ട എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തവിട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ അനധികൃത നിർമ്മാണം പൊളിച്ചു മാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
റാണെയുടെ കുടുംബം നടത്തുന്ന കാൽക റിയൽ എസ്റ്റേറ്റ് എന്ന കമ്പനിയാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപകാതകൾ പരിഹരിക്കാൻ സമയം തരണമെന്ന കമ്പനിയുടെ അപേക്ഷ കോർപ്പറേഷൻ തള്ളിയിരുന്നു. കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് അനധികൃത നിർമ്മാണമെന്നും മറ്റു ഭാഗങ്ങൾ നിയമം പാലിച്ചുതന്നെയാണ് നിർമ്മിച്ചിരിക്കുന്നത് എന്നുമാണ് കമ്പനി വാദം.