ബംഗളൂരു: ക്ഷേത്രത്തിൽ കയറി വിഗ്രഹത്തിൽ സ്പർശിച്ചെന്ന് ആരോപിച്ച് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. കൊപ്പലിലെ മാലൂർ താലൂക്കിലുള്ള ഹുല്ലറഹള്ളി ഗ്രാമത്തിൽ ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയാറാക്കി വച്ച വിഗ്രഹത്തിൽ ദളിത് ബാലൻ സ്പർശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.

മൂന്ന് ദിവസം മുൻപ് ക്ഷേത്രത്തിൽ നടന്ന ആഘോഷത്തിനിടെ കുട്ടി വിഗ്രഹത്തിൽ തൊട്ടു തലയിൽ ചുമക്കാൻ ശ്രമിച്ചിരുന്നു. ഇതുകണ്ട ഗ്രാമവാസികൾ കുട്ടിയെ ഓടിച്ചുവിടുകയും കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തുകയുമായിരുന്നു.

പിഴ അടയ്ക്കുന്നതുവരെ ഗ്രാമത്തിൽ പ്രവേശിക്കരുതെന്നു കുട്ടിയുടെ മാതാപിതാക്കളോടു ഗ്രാമത്തലവന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് പല ഭാഗത്ത് നിന്നു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല.