- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ
നാഗ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽനിന്നോ മറ്റേതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നോ ആരംഭിക്കണമായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്നാണ് രാഹുലിന്റെ യാത്ര ആരംഭിച്ചത്.
''ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിൽനിന്നു വേണമായിരുന്നു യാത്ര ആരംഭിക്കാൻ. അല്ലെങ്കിൽ യുപി, മധ്യപ്രദേശ് പോലുള്ള ബിജെപി സംസ്ഥാനങ്ങളിൽനിന്നോ യാത്ര ആരംഭിക്കണമായിരുന്നു'' പ്രശാന്ത് കിഷോറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിനെ വിഭജിച്ച് പ്രത്യേക വിദർഭ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Next Story