- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികളുടെ അശ്ലീല ചിത്രങ്ങളടക്കം പങ്കിടുന്നു; നിരവധി പേർ ദുരുപയോഗം ചെയ്യുന്നു; ട്വിറ്റർ ഇന്ത്യയ്ക്കും ഡൽഹി പൊലീസിനും സമൻസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ബലാത്സംഗത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ധാരാളമായി പങ്കുവയ്ക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്വിറ്റർ മേധാവിയെയും ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ഡൽഹി വനിതാ കമ്മീഷൻ. നിരവധി പേർ ഇത്തരത്തിൽ ട്വിറ്റർ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഡിസിഡബ്ല്യു തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് നടപടി.
കുട്ടികളുടെ അശ്ലീലചിത്രങ്ങളുടെ ദൃശ്യങ്ങൾ 20 രൂപയ്ക്ക് വിൽക്കുന്ന സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡിസിഡബ്ല്യു അംഗം സ്വാതി മലിവാൾ പറഞ്ഞു. ട്വിറ്റർ ഇതുവരെ അവ നീക്കം ചെയ്തത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വിഷയത്തിൽ ട്വിറ്റർ ഇന്ത്യയുടെ മേധാവിയോടും ഡൽഹി പൊലീസിനോടും റിപ്പോർട്ട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരസ്യമായി ചിത്രീകരിക്കുന്നവയാണെന്നും അവർ കൂട്ടിച്ചേർത്തു.
കുട്ടികളെ പൂർണ നഗ്നരായി ചിത്രീകരിക്കുന്നവയാണ് കൂടുതൽ ട്വീറ്റുകളും. ഇതിൽ ക്രൂരമായ പീഡനങ്ങളുടെ ദൃശ്യങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ളവ പ്രചരിപ്പിക്കുന്നതിനായി ഒരു സംഘം പ്രവർത്തിക്കുന്നതായി ഇരുവർക്കും നൽകിയ കത്തിൽ കമ്മീഷൻ പറയുന്നു. കൂടാതെ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
ഇത്തരം ക്രിമിനൽ കുറ്റകൃത്യങ്ങൾ തടയാൻ ട്വിറ്റർ സ്വീകരിക്കുന്ന നടപടികൾ അറിയാൻ ആഗ്രഹിക്കുന്നുവെന്ന് കമ്മീഷൻ പറഞ്ഞു . ഇതിനായി സെപ്റ്റംബർ 26 ന് കമ്മീഷനു മുന്നിൽ ഹാജരാകാനും ട്വിറ്റർ മേധാവിക്ക് സമൻസ് നൽകി. ഹാജരായില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്