- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ സീമാഞ്ചലിലെ ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളിൽ ചുവടുറപ്പിക്കാൻ റാലിയുമായി അമിത് ഷാ; ബദൽ റാലികളുമായി മഹാസഖ്യ കക്ഷികൾ
പട്‌ന: ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ റാലികൾ സംഘടിപ്പിക്കും. ഈ മാസം 23, 24 തീയതികളിലാണു സീമാഞ്ചലിലെ ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളിൽ അമിത് ഷായുടെ റാലികൾ.
ബിജെപിയുടെ പ്രചാരണത്തിന് പ്രതിരോധം തീർക്കാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. അമിത് ഷായുടെ റാലികൾ കഴിഞ്ഞാൽ ഏറെ വൈകാതെ സീമാഞ്ചലിൽ ശക്തിപ്രകടനം നടത്താനാണ് മഹാസഖ്യത്തിന്റെ പരിപാടി.
ബിഹാറിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണു അമിത് ഷായുടെ റാലികളെന്നാണ് മഹാസഖ്യത്തിന്റെ ആരോപണം. ബിജെപി ജെഡിയു സഖ്യം തകർന്നതിനുശേഷം ആദ്യമായാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ പ്രബല സഖ്യകക്ഷികളില്ലാതെ ബിജെപി ഫലത്തിൽ തനിച്ചു മൽസരിക്കേണ്ട സാഹചര്യമാണുള്ളത്. നിതീഷ് കുമാറിന്റെ ജനതാദള(യു)ുമായി സഖ്യത്തിലായിരുന്നതിനാൽ ബിജെപിക്കു തീവ്ര ഹിന്ദത്വ അജൻഡ പരീക്ഷിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ബിഹാർ ബിജെപിയിലെ തീവ്ര ഹിന്ദുത്വ മുഖമായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടുത്തിടെയായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിട്ടുണ്ട്. യുപിയിലേതിനു സമാനമായി തീവ്ര ഹിന്ദുത്വ അജൻഡയിലൂടെ പാർട്ടി ശക്തിപ്പെടുത്താനുള്ള പദ്ധതിക്കാണ് സീമാഞ്ചലിൽ അമിത് ഷായുടെ റാലികളിലൂടെ തുടക്കം കുറിക്കുന്നത്.