- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 
'ഡെമോക്രാറ്റിക് ആസാദ് പാർട്ടി'; പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പേര്. മൂന്നു നിറങ്ങളുള്ള പാർട്ടി പതാകയും വാർത്താ സമ്മേളനത്തിൽ ആസാദ് പുറത്തിറക്കി. കോൺഗ്രസിൽനിന്ന് രാജിവച്ചതിനു പിന്നാലെ ജമ്മു കശ്മീരിനുവേണ്ടി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചിരുന്നു.
ഇരുവിഭാഗങ്ങളും അവർക്കിടയിലെ ഭിത്തികൾ ഇടിച്ചുകളഞ്ഞ് പരസ്പരം താങ്ങാകണമെന്ന് ആസാദ് വാർത്താസമ്മേളനത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. മറ്റു രാഷ്ട്രീയ പാർട്ടികളുമായി മത്സരമില്ലെന്നും രാഷ്ട്രീയ എതിരാളികളായാണ് കാണുന്നത് ശത്രുക്കളായല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
Next Story




