ലഖ്നൗ: ഉത്തർപ്രദേശിൽ നിയന്ത്രണം നഷ്ടമായ ട്രാക്ടർ തടാകത്തിലേക്ക് മറിഞ്ഞ് പത്തുപേർ മരിച്ചു.37 പേരെ രക്ഷപ്പെടുത്തി. തീർത്ഥാടകസംഘമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെയായിരുരുന്നു അപകടം.

47 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. രക്ഷപ്പെട്ടവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.