ശ്രീനഗർ: കുൽഗാമിലെ ബാത്പോര ഗ്രാമത്തിലാണ് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന സൂചനയെ തുടർന്ന് സുരക്ഷ സേന പരിശോധന നടത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ടു പ്രദേശവാസി കൾക്കും പരിക്ക്.

പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരേയും അവർക്ക് സഹായം നൽകുന്നവരേയുമാണ് സൈന്യം ലക്ഷ്യം വയ്ക്കുന്നത്. ഭീകരരെ പിടികൂടുന്ന തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിംഹ് പറഞ്ഞു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഈ വർഷം നൂറിന് മുകളിൽ ഭീകരരെയാണ് സൈന്യം വകവരുത്തിയത്. 200 അടുത്ത് ഭീകരരെ കേന്ദ്രീകരിച്ചുള്ള റെയ്ഡുകൾ കശ്മീർ പൊലീസിനൊപ്പം സിആർപിഎഫും സംയുക്തമായിട്ടാണ് നടത്തുന്നത്.