- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂൾ ബാഗിൽ എന്തോ അനങ്ങുന്നതായി സംശയം; അദ്ധ്യാപകൻ പരിശോധിച്ചപ്പോൾ കണ്ടത് മൂർഖനെ
ഭോപ്പാൽ: മധ്യപ്രദേശിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് മൂർഖനെ കണ്ടെത്തി. ബാഗിൽ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ പത്താം ക്ലാസ് വിദ്യാർത്ഥിനി വിവരം അദ്ധ്യാപകരെ അറിയിച്ചു. ഒരു അദ്ധ്യാപകൻ ബാഗിലെ പുസ്തകങ്ങൾ അടക്കം പുറത്തേയ്ക്ക് എടുക്കുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്. ഷാജാപൂർ ബദോനി സ്‌കൂളിലാണ് സംഭവം.
ബാഗ് തുറന്ന് പുസ്തകങ്ങൾ മുഴുവൻ പുറത്തിട്ടു. തുടർന്ന് ബാഗ് കുടയുന്നതിനിടെയാണ് പാമ്പ് പുറത്തേയ്ക്ക് ചാടിയത്. ബാഗിൽ ചുരുണ്ടു കിടക്കുന്ന നിലയിലായിരുന്നു മൂർഖൻ. പിന്നാലെ പാമ്പ് ഇഴഞ്ഞുനീങ്ങി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Next Story