- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ മദ്രസകളുടെ സമയക്രമം പുതുക്കി
ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് സമയം. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവർത്തനം തുടങ്ങാനെന്നും നിർദേശമുണ്ട്. നേരത്തെ രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു മദ്രസകളുടെ പ്രവർത്തന സമയം.
രാവിലെ 9 മണിക്ക് പ്രാർത്ഥനയും ദേശീയ ഗാനാലാപനവും നടക്കും. രാവിലെ 9.20 മുതൽ ഉച്ചയ്ക്ക് 12 വരെ പഠനം. ഇടവേളയ്ക്ക് ശേഷം 12.30ന് പഠനം പുനരാരംഭിക്കും. 3 മണി വരെ തുടരും. എല്ലാ അംഗീകൃത മദ്രസകളും ഈ സമയക്രമം പാലിക്കണമെന്ന് ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ ജഗ്മോഹൻ സിങ് ഉത്തരവിൽ പറയുന്നു. അറബി, ഉറുദു, പേർഷ്യൻ എന്നിവയ്ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാകുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്തിക്കർ അഹമ്മദ് ജാവേദ് പറഞ്ഞു.
യു.പിയിൽ മദ്രസകളുടെ സർവേ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 10 മുതൽ 78 ജില്ലകളിലാണ് സർവെ. 25 ദിവസത്തിനകം ജില്ലാ കലക്ടർക്ക് ഉദ്യോഗസ്ഥർ സർവേ റിപ്പോർട്ട് സമർപ്പിക്കണം. കലക്ടർമാർ ഒക്ടോബർ 25നകം റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.