നാഗവോൺ: 11 വയസ്സുള്ള മകളെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ പൊലീസ് പിടിയിൽ. അസമിലെ നാഗവോൺ ജില്ലയിലാണ് സംഭവം. കചുവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോംഗ്ജാപ്പിലെ വീട്ടിൽ വച്ചാണ് പ്രതി അവസാനമായി കുട്ടിയെ പീഡിപ്പിച്ചത്.

കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നാട്ടുകാരെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സെപ്റ്റംബർ 27ന് യുവതി പരാതി നൽകി. പൊലീസ് അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.