ലക്നൗ: ഉത്തർപ്രദേശിൽ കുടുംബം സഞ്ചരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചു. തീ ഉയരുന്നത് കണ്ട് ഓടുന്ന കാറിൽ നിന്ന് യാത്രക്കാർ പുറത്തേയ്ക്ക് ചാടിയതിനാൽ വൻദുരന്തം ഒഴിവായി. രണ്ടുപേർക്ക് പരിക്കേറ്റു. കാർ പൂർണമായി കത്തിനശിച്ചു.

നോയിഡ സെക്ടർ 15എയിലാണ് സംഭവം. ഡിഎൻഡി റോഡിൽ വച്ചാണ് ഓടുന്ന കാറിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് കാറിൽ ഉണ്ടായിരുന്ന കുടുംബം പുറത്തേയ്ക്ക് എടുത്തുചാടുകയായിരുന്നു. രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ

കാറിന് തീപിടിച്ചത് മൂലം റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു. സമയോചിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ തീയണച്ചു.