ജയ്പുർ: മുതിർന്ന പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവ സമ്പത്തും പരിചയവുമുണ്ടെന്നും പാർട്ടി അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും ഗെലോട്ട് പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയുടെ എതിരാളി ശശി തരൂർ വരേണ്യവർഗത്തിന്റെ പ്രതിനിധിയാണെന്നും അദ്ദേഹം പറഞ്ഞു.

'മല്ലികാർജുൻ ഖാർഗെയ്ക്ക് ദീർഘകാലത്തെ രാഷ്ട്രീയ പരിചയമുണ്ട്. ദളിത് വിഭാഗത്തിൽനിന്ന് വരുന്ന അദ്ദേഹത്തിന് നിർമലമായ ഒരു ഹൃദയമുണ്ട്. അദ്ദഹം എല്ലാവർക്കും സ്വീകാര്യനാണ്', രാജസ്ഥാൻ സെക്രട്ടറിയേറ്റിൽ മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു. തരൂർ നല്ല മനുഷ്യനാണെന്നും ഉയർന്ന ചിന്താഗതിയുണ്ടെന്നും പക്ഷേ വരേണ്യവർഗത്തിൽ നിന്നുള്ളയാളാണെന്നും കൂട്ടിച്ചേർത്തു.