ഗുവാഹത്തി: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പ്. ഗുവാഹത്തി ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരത്തിനിടെ പാമ്പ് ഗ്രൗണ്ടിലിറങ്ങിയത്. ആൻട്രിച്ച് നോർജേ മത്സരത്തിന്റെ ഏഴാം ഓവർ എറിഞ്ഞ് കൊണ്ടിരിക്കെയാണ് താരങ്ങൾ മൈതാനത്ത് ഇഴഞ്ഞ് നീങ്ങുന്ന പാമ്പിനെ കണ്ടത്. ഇതിനെ തുടർന്ന് മത്സരം അൽപ്പ സമയം നിർത്തി വച്ചു. ഉടൻ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളെത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് കളി പുനരാരംഭിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയയക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയും കെ. എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 43 റൺസെടുത്ത രോഹിത് പുറത്തായി. കെ.എൽ രാഹുൽ അർധ സെഞ്ച്വറി നേട്. 55 റൺസുമായി കെ.എൽ രാഹുലും 1 റണ്ണുമായി വിരാട് കോഹ്ലിയുമാണ് ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തിട്ടുണ്ട്.