- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ ക്ലാസെടുക്കുന്നതിനിടെ മദ്യപിച്ച് അദ്ധ്യാപകൻ
ലക്‌നൗ: ഉത്തർപ്രദേശിലെ സ്‌കൂളിൽ ക്ലാസെടുക്കുന്നതിനിടെ മദ്യപിച്ച് അദ്ധ്യാപകൻ. കുടിച്ച ശേഷം ക്ലാസിലെ സ്റ്റൂളിന് താഴെയാണ് ഇയാൾ മദ്യക്കുപ്പി വച്ചിരിക്കുന്നത്. ഹാഥ്‌റസിലെ ഒരു യു.പി സ്‌കൂളിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ക്ലാസിലിരിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അധികൃതർ കൈയോടെ പിടിച്ചതോടെ തന്റെ കൈയിലുള്ള മറ്റൊരു മദ്യക്കുപ്പി പിറകിലേക്ക് ഒളിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പെട്ടു എന്ന് മനസിലായതോടെ വീഡിയോ എടുക്കുന്നവരുമായി അദ്ധ്യാപകൻ തർക്കിക്കുന്നതും വീഡിയോയിലുണ്ട്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം 10ലേറെ ചെറിയ വിദ്യാർത്ഥികളാണ് ഇയാൾക്ക് മുന്നിലുള്ളത്. ഇതോടൊപ്പം മറ്റൊരു അദ്ധ്യാപികയും സമീപത്ത് ഇരിക്കുന്നുണ്ട്.
സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ രം?ഗത്തെത്തി. 'മദ്യപിച്ച് ലക്കുകെട്ട അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നു. ഹാഥ്‌റസിൽ നിന്നുള്ളതാണ് വീഡിയോ. കുട്ടികളുടെ ഭാവിയുടെ സൃഷ്ടാക്കൾ ആയ അദ്ധ്യാപകർ ഇത്തരമൊരു കാര്യം ചെയ്താൽ കുട്ടികളുടെ ഭാവി നന്നാവുമോ? ഈ അദ്ധ്യാപകനെതിരെ ഉടൻ നടപടിയെടുക്കുക'- അവർ യുപി പൊലീസിനോട് ആവശ്യപ്പെട്ടു. ട്വീറ്റിൽ യു.പി പൊലീസിനെ മലിവാൾ ടാ?ഗ് ചെയ്തിട്ടുണ്ട്.