ന്യൂഡൽഹി: വിശ്വാസ വോട്ടെടുപ്പിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ വിജയിച്ചതോടെ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ. 'ഓപ്പറേഷൻ ലോട്ടസ്' പരാജയപ്പെട്ടുവെന്ന് ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടത്തുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 10 എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നാണ് ആരോപണം. തുടർന്നാണു വിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേ സമയം, ശൂന്യവേളയിൽ വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ തള്ളി. ഇതോടെ കോൺഗ്രസ് ഇറങ്ങിപ്പോയി.