- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗസ്സിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം; അമ്മയടക്കം മൂന്ന് പേർക്ക് പരിക്ക്; വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു
ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ എൽഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് ദാരുണാന്ത്യം. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു.
16-കാരനായ ഒമേന്ദ്രയാണ് മരിച്ചത്. പൊട്ടിത്തെറിയിൽ ചെറിയ പ്രൊജക്ടൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരിച്ച ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
'ഒരു വലിയ ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. വീടിനുള്ളിൽ നിന്ന് പുകയും മറ്റും ഉയർന്നിരുന്നു' അയൽവാസിയായ സ്ത്രീ പറഞ്ഞു.
സ്ഫോടനം നടക്കുമ്പോൾ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിൽ തന്നെയായിരുന്നു. ഗുരതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്.