- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫൈസാബാദ് കന്റോൺമെന്റ് ഇനി അയോദ്ധ്യ; പേര് മാറ്റത്തിന് അംഗീകാരം നൽകി രാജ്നാഥ് സിങ്
ലക്നൗ: ഫൈസാബാദ് കന്റോൺമെന്റ് ഇനി മുതൽ അറിയപ്പെടുക അയോദ്ധ്യ കന്റോൺമെന്റെന്ന്. പുനഃർനാമകരണത്തിനായുള്ള അയോദ്ധ്യ എംപി ലല്ലു സിംഗിന്റെ ശുപാർശയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അംഗീകാരം നൽകി. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.
കഴിഞ്ഞ ദിവസമാണ് ഫൈസബാദ് കന്റോൺമെന്റ് അയോദ്ധ്യ എന്നാക്കുന്നതായി രാജ്നാഥ് സിങ് അറിയിച്ചത്. നേരത്തെ ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ എന്ന് പുനഃർനാമകരണം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കന്റോൺമെന്റിന്റെ പേരും അയോദ്ധ്യയെന്നാക്കണമെന്ന് നിർദ്ദേശം എംപി മുന്നോട്ടുവെച്ചത്.
2018 ലെ ദീപോത്സവത്തിന്റെ ആഘോഷപരിപാടികൾക്കിടെയായിരുന്നു ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് അയോദ്ധ്യയെന്നാക്കി മാറ്റിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട നിർണായക വിവരം അറിയിച്ചത്. അടുത്തിടെ അലഹബാദിന്റെ പേര് പ്രയാഗ്രാജെന്നാക്കി മാറ്റിയിരുന്നു.
ന്യൂസ് ഡെസ്‌ക്