- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിൽ കുടുങ്ങിയ 16 പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരും
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ പതിനാറ് പർവതാരോഹകരുടെ മൃതദേഹം കണ്ടെത്തി. 14 വിദ്യാർത്ഥികളുടെയും രണ്ട് അദ്ധ്യാപകരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. 14 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തി താഴെയെത്തിച്ചത്.
ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ വെള്ളിയാഴ്ച രാവിലെയും തുടരും. ദുരന്ത നിവാരണ സേനയും സൈന്യവും പർവതാരോഹക വിദഗ്ധരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും മലയകയറ്റത്തിനായി പോയ 41 അംഗ സംഘമാണ് ചൊവ്വാഴ്ച അപകടത്തിൽപെട്ടത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിൽ 3 ദിവസം കൂടി ട്രെക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു.
Next Story